കഴക്കൂട്ടം : വയോധികയുടെ പച്ചക്കറിക്കട ജെസിബി ഉപയോഗിച്ച് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചെന്നു പരാതി. തൃപ്പാദപുരം ജംഗ്ഷനിൽ കഴിഞ്ഞ 38 വർഷമായി റോഡരികിൽ പച്ചക്കറി കട നടത്തുന്ന വസന്ത (72) യുടെ കടയാണ് ചൊവ്വാഴ്ച രാത്രി നശിപ്പിക്കപ്പെട്ടത്. കട നശിപ്പിച്ച ശേഷം അവശിഷ്ടങ്ങൾ തൃപ്പാദപുരം മേലേക്കുളത്തിൽ നിക്ഷേപിക്കുകയും ചെയ് തിട്ടുണ്ട്. കടയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന പച്ചക്കറികളും മറ്റു സാധനങ്ങളും ചന്തയിൽനിന്നു പച്ചക്കറി എടുക്കാനായി സൂക്ഷിരുന്ന പണവും ഉണ്ടായിരുന്നതായി വസന്ത കഴക്കൂട്ടം പൊലിസി ൽ നൽകിയ പരാതിയിൽ പറയുന്നു.
കഴക്കൂട്ടം പൊലി സും നാട്ടുകാരും ചേർന്ന് സമീപത്തെ സിസി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.